Connect with us

Hi, what are you looking for?

NEWS

കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറിയ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എംഎൽഎ അനുമോദിച്ചു

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒമ്പതാം വയസ്സുകാരൻ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു. കൈകാലുകൾ ബന്ധിച്ചു വേമ്പനാട്ട് കായൽ നാലര കിലോമീറ്റർ നീന്തിക്കടന്നാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിന് ഉടമയായത്. രാവിലെ 8.30 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നും ആരംഭിച്ച നീന്തൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലാണ് അവസാനിച്ചത്.കോതമംഗലം ഡോൾഫിൻ അക്വാട്ടിയ ക്ലബ്ബിലെ നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് വേമ്പനാട്ട് കായൽ നീന്തിക്കയറിയത് . കോതമംഗലം ഗ്രീൻ വാലി പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയും മാതിരപ്പിള്ളി രോഹിത്ത് ഭവനിൽ രോഹിത്ത് പ്രകാശിന്റെയും ആതിരയുടെയും മകനാണ് .

കൈകാലുകൾ ബന്ധിച്ച് 4.5 കിലോമീറ്റർ ദൂരം നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരൺ ആർ പ്രകാശ്. ചടങ്ങിൽ
കോതമംഗലം വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വൈക്കം മുനിസിപ്പൽ വൈസ് ചെയർ പേഴ്സൻ പ്രീത രാജേഷ്, വൈക്കം മുനിസ്സിപ്പൽ വൈസ് ചെയർമാൻ പി റ്റി സുഭാഷ്, വൈക്കം ഫയർ & റെസ്കൂ സ്റ്റേഷൻ ഓഫീസർ റ്റി ഷാജികുമാർ, സി എൻ പ്രതീപ് , പ്രോഗ്രം ക്രോർഡിനേറ്റർ ഷിഹാബ് കെ സൈനു,ചേർത്തല തവണക്കടവ് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി ആർ ഹരിക്കുട്ടൻ, കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് , ക്ലബ്‌ സെക്രട്ടറി അൻസൽ, പ്രോഗ്രാം കോർഡിനേറ്റർ ഷിഹാബ് കെ സൈനു മറ്റു വിശിഷ്ട വ്യക്തികൾ ,നിരവധി നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു.
ഡോൾഫിൻ അക്വാട്ടിക്ക് ക്ലബ്ബിന്റെ 17-ാം മത്തെ വേൾഡ് റെക്കോൾഡ് ആണിത് .

You May Also Like

NEWS

കോതമംഗലം: ദേശീയപാത കടന്നു പോകുന്ന കോതമംഗലം ടൗണില്‍ കോഴിപ്പിള്ളി കവലയിലും സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപവും സ്ലാബ് തകര്‍ന്ന ഓടകള്‍ കാല്‍നട യാത്രികരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. സമീപത്തെ വ്യാപാര...

NEWS

കോതമംഗലം:  പൂയംകുട്ടി ബ്ലാവനയില്‍ റോഡിന് കുറുകെ മരം വീണു.വൈദ്യുതി ലൈനും പോസ്റ്റുകളും തകര്‍ത്താണ് മരം വീണത്.വാഹനഗതാഗതവും തടസ്സപ്പെട്ടിരുന്നു.നാട്ടുകാരും വനപാലകരും ചേര്‍ന്ന് മരം മുറിച്ചുനീക്കി.സമാനരീതിയില്‍ ഏതുസമയത്തും കടപുഴകിവീഴാവുന്ന വിധത്തില്‍ നിരവധി മരങ്ങള്‍ ഈ ഭാഗത്തുണ്ട്.മുറിച്ചുമാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക്...

NEWS

കോതമംഗലം: നിർദ്ധിഷ്ട  തൃക്കാരിയൂര്‍ , നേര്യമംഗലം  പഞ്ചായത്തുകളുടെ രൂപീകരിക്കണം ഇക്കുറിയും യാഥാർത്ഥ്യമാകുവാൻ സാധ്യതയില്ല. തൃക്കാരിയൂര്‍ , നേര്യമംഗലം  പഞ്ചായത്തുകൾ രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നുതുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായതാണ്.ആവശ്യം യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ...

NEWS

കോതമംഗലം: മോഹൻലാലിന്റെ 64 ജന്മദിനമാണ്‌ 21/05/2024 ഇന്ന് ചൊവ്വാഴ്ച. ഒരുപാട് ഫീച്ചറുകളും അനുഭവങ്ങളും ആണ്‌ അദ്ദേഹത്തേപറ്റി വരുന്നത്. എന്നാൽ ഇന്നു വരെ അറിയാത്ത മോഹൻലാലിന്റെ ജീവിതത്തിലെ കുട്ടിക്കാലം മുതൽ ഉള്ള ചരിത്രം എഴുതുകയാണ്‌...