കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശഭരിതമാക്കുവാൻ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന കടവിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.പ്രദേശത്തെ ആദിവാസി കുടികളിലടക്കമുള്ള പരിസരവാസികളായ നിരവധി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്ന് എംഎൽഎ പറഞ്ഞു. ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ,പ്രദേശവാസികൾ അടക്കം നിരവധി പേർ പങ്കെടുത്തു.

You must be logged in to post a comment Login