കുട്ടമ്പുഴ: കോതമംഗലം എക്സൈസ് സർക്കിളും പൂയംകുട്ടി ഫോറസ്റ്റ് ഓഫീസുമായി ചേർന്ന് കുട്ടമ്പുഴ യിലെ ബ്ലാവന അട്ടിക്കളം വനമേഖലയിൽ സംയുക്ത റെയ്ഡ് നടത്തി. കുട്ടമ്പുഴ മേഖലയിൽ ബാറും ഷാപ്പും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ആദിവാസി ഊരുകളും വനപ്രദേശങ്ങളും കേന്ദ്രീകരിച്ച് വാറ്റുചാരായ നിർമ്മാണം ശക്തമാവുന്നതായി രഹസ്യ വിവരം കിട്ടിയതിനെത്തുടർന്നായിരുന്നു എറണാകുളം അസി.എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കമ്പൈൻഡ് റെയ്ഡ് നടന്നത്.
റെയ്ഡിനു കോതമംഗലം എക്സൈസ് സർക്കിളിലെ പ്രിവന്റീവ് ഓഫീസർ ശ്രീ. കെ.എ നിയാസ് , ഗ്രേഡ് പി.ഒ യൂസഫലി CEOമാരായ സുനിൽ 1 ബിജു , പൂയംകുട്ടി ഫോറസ്റ്റ് ഓഫിസിലെ ഫോറസ്റ്റ് ഓഫീസർ ശ്രീ. രമേശൻ ,BF0 അഞ്ജു, വാച്ചർ ബേബി, ഡ്രൈവർ അനുജിത്ത് എന്നിവർ പങ്കെടുത്തു. തുടർന്നും വരും ദിവസങ്ങളിൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിരന്തരം പരിശോധനകൾ സംഘടിപ്പിക്കുമെന്ന് കോതമംഗലം എക്സൈസ് സി.ഐ. ജോസ് പ്രതാപ് അറിയിച്ചു.
facebook volgers kopen