ബൈജു കുട്ടമ്പുഴ
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി നാലു സെന്റ് കോളനി നിവാസികൾക്ക് പാറക്കല്ലുകൾ ഭീക്ഷണിയാകുന്നു.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ
കല്ലിന്റെ അടിവശത്തുള്ള മണ്ണ് പൂർണ്ണമായ് ഒലിച്ചു പോന്നിട്ടുണ്ട്.
90 കാലഘട്ടത്തിൽ പഞ്ചായത്ത് റോഡു പുറമ്പോക്കിൽ നിന്നു ഒഴിവാക്കി
35 – ഓളം കുടുംബങ്ങളെയാണ് ഇല്ലിത്തണ്ട് കുന്നിൻ മുകളിൽ വീടുവയ്ക്കാൻ സ്ഥലങ്ങൾ കൊടുത്തുത്.
മഴക്കാലമായാൽ ഇവിടെ ഓരോ കുടുംബങ്ങളുടെ വീടുകളുടെ ഭിത്തികളിൽ നീരുറുവകൾ കാണപെടാറുണ്ട്.
അതിനാൽ ഇവിടെ ഉരുൾപൊട്ടാനും എറെ സാധ്യതയുള്ള മേഘലയാണ്.
കൂടാതെ വന്യമൃഗങ്ങളുടെ ശല്യവും ഇവിടെ രൂക്ഷമാണ്.
എത്രയും പ്പെട്ടന്ന് അധികാരികൾ ഇടപ്പെട്ട് ഇല്ലിത്തണ്ടിലുള്ള പാറ കല്ലു നീക്കം ചെയത് തരണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു.