കുട്ടമ്പുഴ : ഇടമലയാർ – പൂയംകൂട്ടി ആറുകൾ സംഗമിക്കുന്ന ആനക്കയം ഭാഗത്താണ് കാട്ടാനയുടെ ജഡം ഇന്ന് ഒഴുകി നടക്കുന്ന അവസ്ഥയിൽ സമീപവാസികൾ കണ്ടത്. ഏകദേശം നാല് വയസ്സ് പ്രായമുള്ള പിടിയാനയുടെതാണ് പ്രാഥമിക നിഗമനം. നാട്ടുകാർ അറിയിച്ചതനുസരിച്ച് തുണ്ടം ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.എം. മുഹമ്മത് റാഫിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലതെത്തി, ജഡം കരക്കെത്തിച്ചു , ജഡം പോസ്റ്റ്മാർട്ടത്തിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. മരണ കാരണം പോസ്റ്റ്മാർട്ടത്തിന് ശേഷമേ വ്യക്തമാകൂ.
