കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ നിർദ്ദിഷ്ട ആനക്കയം പാർക്കിൽ കാട്ടാനകളുടെ വിളയാട്ടം; കഴിഞ്ഞ ദിവസം പാർക്കിലെ പ്രധാന ആകർഷണമായിരുന്ന എണ്ണപ്പനകളാണ് ആനകൾ നശിപ്പിച്ചത്. മഹാപ്രളയത്തെ തുടർന്ന് ആനക്കയത്തുള്ള പുഴയോട് ചേർന്ന് ഉടലെടുത്തതാണ് ബീച്ചിന് സമാനമായ ഈ മണൽ തുരുത്ത്. മണൽ തുരുത്തി നോട് തൊട്ടുരുമിയൊഴുകുന്ന പുഴയും അക്കരെ പച്ചപ്പോടെ ഉയർന്നു നിൽക്കുന്ന വനവും, പ്രകൃതി രമണീയതയുമെല്ലാം ഒരേ സമയം വീക്ഷിക്കാൻ ഇവിടെ നിന്ന് സാധിക്കും.
ഈ നിർദ്ദിഷ്ട പാർക്കിലെ എണ്ണപ്പന കൾ ഒരോ ദിവസവും കാട്ടാനകളാൽ നശിപ്പിക്കപ്പെടുകയാണ്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാന്തി വെള്ളക്കയ്യൻ, ഭരണ സമിതി അംഗങ്ങളായ സിബി KA, ജോഷി പൊട്ടക്കൽ, പരിസ്ഥിതി പ്രവർത്തകൻ മുരളി കുട്ടമ്പുഴ എന്നിവർ ആനക്കയം പാർക്കിൽ സന്ദർശനം നടത്തി. കാട്ടാനകളുടെ ശല്യം ഇല്ലാതാക്കി ആനക്കയം പാർക്ക് എത്രയും വേഗം യഥാർത്ഥ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി പറഞ്ഞു.