കുറുപ്പംപടി : ജീപ്പ് മരത്തിലിടിച്ച് മധ്യവയസ്കൻ മരിച്ചു. കവളങ്ങാട് ഊന്നുകൾ പുത്തൻകുരിശ് വെള്ളാപ്പിള്ളിൽ വീട്ടിൽ ജോർജ് (62) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30ന് എഎം റോഡിൽ കുറുപ്പംപടി ഇരവിച്ചിറക്ക് സമീപത്തുവച്ചാണ് സംഭവം. പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മരുമകൻ ഷൈനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജ് ആണ് വാഹനം ഓടിച്ചിരുന്നത്. ഭാര്യ: വത്സ. മക്കൾ: റെന്നി, റിത്തു. മരുമക്കൾ: അമ്പിളി, ഷൈൻ.
