കോതമംഗലം : വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ കുടുംബശ്രീ ആവിഷ്കരിച്ചിട്ടുള്ള ‘മാ-കെയർ’ പദ്ധതിയ്ക്ക് കോതമംഗലം നിയോജകമണ്ഡലത്തിൽ തുടക്കമായി. നിയോജക മണ്ഡല തല ഉദ്ഘാടനം കുട്ടമ്പുഴ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ പരീത്,മറ്റു വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, കുട്ടമ്പുഴ ഗവണ്മെന്റ് ഹയർ സെക്രട്ടറി സ്കൂൾ പ്രിൻസിപ്പൽ എൻ. എസ് ഷൈനി, ഹെഡ്മാസ്റ്റർ ജിനു കോശി, കുട്ടമ്പുഴ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷെല്ലി പ്രസാദ്, പിടിഎ പ്രസിഡന്റ് പി രതീഷ്, എം പിടിഎ ചെയർപേഴ്സൺ ഡി. ശോഭന,കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, സി ഡി എസ് അംഗങ്ങൾ, മറ്റു അധ്യാപകർ, അനധ്യാപകർ, കുട്ടികൾ, സംരംഭകർ, എന്നിവർ പങ്കെടുത്തു.
ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് സ്കൂൾ കോമ്പൗണ്ടിനകത്ത് തന്നെ പോഷകസമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ, ആരോഗ്യകരമായ പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി സാധനങ്ങൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവ ലഭ്യമാകും. സ്കൂൾ കാലഘട്ടത്തിൽ തന്നെ ആരോഗ്യശീലങ്ങൾ വളർത്തുകയും, ശാരീരികമായും, മാനസികമായും വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഉറപ്പാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുട്ടികളിൽ ലഹരിവിമുക്തവും ആരോഗ്യസമ്പന്നവുമായ ഒരു തലമുറയെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
