കോതമംഗലം: മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ കെ എം കമലിനെ അനുമോദിച്ചു. കോതമംഗലം എംഎ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ മെന്റ്റര്‍ അക്കാഡമിയില്‍ ആയിരുന്നു അനുമോദന യോഗം നടന്നത്. എംഎ കോളേജ്
പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രസിഡന്റ് പ്രെഫ. കെ.എം കുര്യക്കോസ് എം.എ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ വിന്നി വറുഗ്ഗീസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍. പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ സെക്രട്ടറി ബാബു ഏലിയാസ് , പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ആശ ലില്ലി തോമസ്, വൈ.പ്രസിഡന്റ് പി കെ മോഹന ചന്ദ്രന്‍ ട്രഷറര്‍ ശാരി സദാശിവന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ സെക്രട്ടറി ബാബു ഏലിയാസും പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ആശ ലില്ലി തോമസ് ചേര്‍ന്ന് പൊന്നാട അണിയച്ച് കമലിനെ അനുമോദിച്ചു.
