കോതമംഗലം : വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിലെ കുടമുണ്ട – കുളിക്കടവ് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എയ്ഞ്ചൽ മേരി ജോബി സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് മെമ്പർ എം എസ് ബെന്നി ആശംസകൾ അറിയിച്ചു.രാഷ്ട്രീയ പ്രവർത്തകരും സമീപവാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
