കോതമംഗലം: കെഎസ്എസ്പിഎ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആദിമുഖ്യത്തിൽ കോതമംഗലം സബ് ട്രഷറിക്കു മുന്നിൽ പെൻഷൻപരിഷ്കരണ കുടിശ്ശിക 3-ാം ഗഡു പൂർണ്ണമായി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്ധർണ്ണ നടത്തി.
സംസ്ഥാന കമ്മറ്റി അംഗം പി.എം മൈതിൽ ഉൽഘാടനം ചെയ്തു. കെ. സി ജോസ്, സി.എ അലിക്കുഞ്ഞ്, കെ.എൽ ഷാജു, പി. ബാലൻ, സിബി അടപ്പൂർ, കെ.ഇ കാസിം, ടി.പി പൗലോസ്, ആലീസ് സ്കറിയ, പി.വി പൗലോസ്, ടി.പിവിജയൻ നായർ, പി.എ മുഹമ്മദ്, വി.കെ കാർത്ത്യായനി എന്നിവർ പ്രസംഗിച്ചു.