കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻ ചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തി കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കുന്നു. പതിറ്റാണ്ടുകളായി രണ്ടു നഗറുകളുടെയും ജനങ്ങങ്ങളുടെ ആവശ്യമായിരുന്നു ഈ മേഖലകളിലേക്ക് കെ എസ് ആർ ടി സി വേണമെന്നുള്ളത് .
ആന്റണി ജോൺ എംഎൽഎയുടെയും പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി യുടെയും നേതൃത്വത്തിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്ത് പ്രദേശങ്ങൾ സന്ദർശിച്ച് സർവീസിന്റെ സാധ്യതകൾ വിലയിരുത്തി. തുടർനടപടികൾ വേഗത്തിൽ ആക്കുമെന്ന് ആന്റണി ജോൺ എം എൽ എയും, എൽദോസ് കുന്നപ്പിള്ളി എം എൽ എയും സംയുക്തമായി അറിയിച്ചു.