കോതമംഗലം: കെഎസ്ആർടിസി കോതമംഗലം യൂണിറ്റിലേക്ക് ആദ്യമായി അനുവദിച്ച എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനംനിർവഹിച്ചു. കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷയായിരുന്നു. മുനിസിപ്പൽ കൗൺസിലർമാരായ സലിം ചെറിയാൻ,മാജോ മാത്യു, ഉണ്ണികൃഷ്ണൻ, സീതാ വിജയൻ, സിനി തോമസ്, ഷിബി ബാബു, ബേബി പൗലോസ്, ആശാ ലില്ലി തോമസ്, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ നിജാമുദീൻ ജെ, ജിസിഐ അനസ് ഇബ്രാഹിം, സൂപ്രണ്ട് ബിജി ജോസ്, എഡിഇ ജോൺസൺ, ഫ്രാൻസി. ടി ചെറിയാൻ, എൽദോസ് വി പി, ജയ്സൺ ജോസഫ്,ജയൻ സി.ആർ, സുബൈർ എം.എം, ബിനോജ് കെ പി എന്നിവർ പങ്കെടുത്തു. കൂടുതൽ ആധുനിക സൗകര്യങ്ങൾ ഉള്ള ഈ എസി ബസ് കോതമംഗത്ത് നിന്ന് രാവിലെ 8:00ന് പുറപ്പെട്ട് 09.15 ന് എറണാകുളത്ത് എത്തുന്നതും, ആലപ്പുഴ കൊല്ലം വഴി
15.05 ന് തിരുവനന്തപുരത്ത് എത്തുന്നതുമാണ് .തിരി കെ 17.40 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 22.10ന് കോട്ടയം വഴി 23.50 ന് കോതമംഗത്ത് സർവീസ് പൂർത്തീകരിക്കുന്നതാണ്.ഈ സർവീസിന് ടിക്കറ്റുകൾ www.onlineksrtcswift. com വഴി ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്എസ്എം കോതമംഗലം
9188933783 എന്ന നമ്പറിൽ ബന്ധപ്പെടുക.























































