കോതമംഗലം: ജോലിക്കിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. അടിവാട് തെക്കേ കവലയിൽ താമസിക്കുന്ന കിഴക്കേൽ വീട്ടിൽ പരേതനായ ഖാദറിന്റെ മകൻ ഷറഫുദ്ദീൻ (അഷറഫ്-50) ആണ് മരിച്ചത്. കൂത്താട്ടുകുളത്ത് കെ.എസ്.ഇ.ബി ലൈൻമാൻ ആയിരുന്നു. ഇന്നലെ ജോലിക്കിടെ കൂത്താട്ടുകുളം അറൂർ വച്ചായിരുന്നു ഷോക്കേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: റസീന, മകൻ: സുഹൈൽ, മകൾ: ഫാത്തിമ.
