കോതമംഗലം: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി സ്വദേശികളായ ഫാദർ ജെ ബി എം യു പി സ്കൂളിലെ 2 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി. വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി വീട്ടിലെത്തി ടെലിവിഷൻ ആന്റണി ജോൺ എം എൽ എ കൈമാറി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് നിർമല മോഹനൻ,വാർഡ് മെമ്പർ എയ്ഞ്ചേൽ മേരി ജോബി,യൂണിയൻ ഏരിയ പ്രസിഡന്റ് കെ കെ സജീവ്,ഏരിയ സെക്രട്ടറി മധുസൂദനൻ,യൂണിയൻ ഏരിയ കമ്മിറ്റി അംഗം എസ് സൂരജ് എന്നിവർ പങ്കെടുത്തു.
