Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടി സൗത്ത് സ്കൂളിന് 38.4 ലക്ഷം രൂപ അനുവദിച്ചു : ആൻ്റണി ജോൺ എം എൽ എ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി സൗത്ത് സർക്കാർ എൽ പി സ്കൂളിന്
പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് മുപ്പത്തിയേഴ് ലക്ഷം രൂപയും,ഭിന്നശേഷി സൗഹൃദ ഹൈടെക് ടോയ്‌ലറ്റ് നിർമ്മാണത്തിന് ഒരു ലക്ഷത്തി നാൽപതിനായിരം രൂപയും ഉൾപ്പടെ മുപ്പത്തിയെട്ടുലക്ഷത്തി നാൽപതിനായിരം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.153 വർഷം പഴക്കമുള്ള ജില്ലയിലെ തന്നെ പുരാതന വിദ്യാലയങ്ങളിലൊന്നാണ് കോട്ടപ്പടി സൗത്ത് എൽ പി എസ്.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രവർത്തനത്തിന്റെ ഭാഗമായി ഈ സ്കൂൾ അക്കാദമിക് രംഗത്തും കുട്ടികളുടെ പ്രവേശനത്തിലും വലിയ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്.

സ്കൂളിൽ ഹൈടെക് ക്ലാസ്സുകൾ ഒരുക്കുന്നതിൻ്റെ ഭാഗമായി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന “കൈറ്റ് ” വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലാപ്ടോപ്പ്,പ്രൊജക്ടർ,മൾട്ടി പർപ്പസ് പ്രിൻ്റർ വിത്ത് സ്കാനർ, മാഗ്നറ്റിക് വൈറ്റ് ബോർഡ്,സ്പീക്കർ തുടങ്ങിയ ഐ സി റ്റി ഉപകരണങ്ങൾ നേരത്തെ വിതരണം ചെയ്തിരുന്നു. സ്കൂളിൽ പ്രീ പ്രൈമറി,അംഗനവാടി ടീച്ചർമാർക്കും ആയമാർക്കും പരിശീലനം നല്കുന്ന ശാസ്ത്രീയ ലീഡ് പ്രീ സ്കൂൾ സംവിധാനം,ആധുനിക മൾട്ടി മീഡിയ ലാബ്,സ്മാർട്ട് ക്ലാസ് റൂം അടക്കമുള്ള സംവിധാനങ്ങളും പ്രവർത്തിച്ചുവരുന്നു.

അതോടൊപ്പം എൽ എസ് എസ് സ്കോളർഷിപ്പ്, വിദ്യാരംഗം,കലോത്സവം എന്നീ രംഗങ്ങളിലും സ്കൂളിലെ കുട്ടികൾ മികവു തെളിയിച്ച് വരുന്നു.ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടത്തിൻ്റേയും, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റിൻ്റേയും നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറുമെന്നും,പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് സഫലമാകുന്നതെന്നും എം എൽ എ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ ക്രിക്കറ്റ് ലീഗിന് (കെഎംസിഎല്‍ 2026) പരീക്കണ്ണിയില്‍ തുടക്കമായി. പരീക്കണ്ണി അതിനാട്ട് സ്‌പോര്‍സ് ഹബ്ബ് അരീന ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. യോഗത്തില്‍ അന്‍വര്‍...

CHUTTUVATTOM

കോതമംഗലം:പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നൽകി. ആഗോള സര്‍വ്വമത തിര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുടെയും, മതമൈത്രി സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണം അഡ്വ.ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ (സാരംഗ് 2കെ26) 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന തല മേളയിലെ വിജയികള്‍ക്ക് എംഎല്‍എ ചടങ്ങില്‍...

CHUTTUVATTOM

കോതമംഗലം: കേരളത്തിന്റെ കായികരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച നവതി മെമ്മോറിയല്‍ ബില്‍ഡിംഗിന്റെയും, നവീകരിച്ച പവലിയന്റെയും ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ...

CHUTTUVATTOM

കോതമംഗലം: സഹകരണ ബാങ്കിലെ ജോലി തിരക്കിനിടയിലും കൃഷിയില്‍ നൂറു മേനി വിളയിച്ച് പുതുപ്പാടി സ്വദേശി ലൈജു പൗലോസ്. പാട്ടത്തിന് എടുത്ത ഭൂമിയില്‍ വിവിധയിനം ബഡ് പ്ലാവുകള്‍ നട്ടുപിടിപ്പിച്ച് വിളവെടുത്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍...

CHUTTUVATTOM

കോതമംഗലം: അടിവാട് ഗോള്‍ഡന്‍ യംഗ്‌സ് ക്ലബ് സംഘടിപ്പിച്ച വി.എം മുഹമ്മദ് ഷാഫി വാച്ചാക്കല്‍ മെമ്മോറിയല്‍ 28-ാമത് ഫ്‌ലഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വിദേശ താരങ്ങളുടെയും, സന്തോഷ്...

CHUTTUVATTOM

കോതമംഗലം: കെഎസ്ആര്‍ടിസി യൂണിറ്റില്‍ ആദ്യമായി അനുവദിച്ച ബഡ്ജറ്റ് ടൂറിസം ബസ് സര്‍വീസിന്റെ ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു. വൈസ്...

CHUTTUVATTOM

കോതമംഗലം: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി സുനന്ദിനി കൃഷിക്കൂട്ടം കുത്തുകുഴിയുടെ നേതൃത്വത്തില്‍ കോതമംഗലം കോഴിപ്പിള്ളി മലയിന്‍കീഴ് ബൈപ്പാസിന് സമീപം റീട്ടെയില്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ആന്റണി ജോണ്‍ എംഎല്‍എ...

NEWS

കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രെസെന്‍ഡോ എന്ന പേരില്‍ സാംസ്‌കാരിക ഫെലിസിറ്റേഷന്‍ പരിപാടി സംഘടിപ്പിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍...

CHUTTUVATTOM

കോതമംഗലം: മേയ്ക്കല്‍ ഫാമിലി ട്രസ്റ്റ് കുടുംബ സംഗമം പുതുപ്പാടി പുത്തന്‍ മഹല്ല് മദ്രസ ഹാളില്‍ ചേര്‍ന്നു. ആന്റണി ജോണ്‍ എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ കുഞ്ഞു മൈതീന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: പുതുപ്പാടി യല്‍ദോ മാര്‍ ബസേലിയസ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സപ്ത ദിന സഹവാസ ക്യാമ്പ് ‘സ്പന്ദനം’ സമാപിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി...

CHUTTUVATTOM

കോതമംഗലം: നവകേരള സൃഷ്ടിക്കായി നടപ്പിലാക്കിയിട്ടുള്ള വിവിധ വികസന–സാമൂഹിക ക്ഷേമ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ സൃഷ്ടിച്ചിട്ടുള്ള മാറ്റങ്ങളും, അവ സംബന്ധിച്ചുള്ള ജനങ്ങളുടെ അനുഭവങ്ങളും, പുതിയ നിർദേശങ്ങളും നേരിട്ട് ശേഖരിക്കുന്നതിനായി ആവിഷ്കരിച്ചിരിക്കുന്ന നവകേരള വികസന ക്ഷേമ...

error: Content is protected !!