കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്ക്(ക്ലിപ്തം നമ്പർ ഇ 155)നിർധനരായ 25 കുട്ടികൾക്ക് ടെലിവിഷനുകൾ നൽകി. വിതരണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ഡോക്ടർ റ്റി എം വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാബു പി എസ്,കമ്മിറ്റി അംഗങ്ങൾ,ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
