കോതമംഗലം :ദേശീയ തലത്തിൽ മികച്ച ആരോഗ്യ കേന്ദ്രത്തിനുള്ള അവാർഡ് നേടിയ കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ അജിൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു വിജയനാഥ്,പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോക്ടർ ജെറാൾഡ് ഗോർക്കിങ്ങ് മാത്യു സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ തമ്പി സുരേഷ് നന്ദിയും പറഞ്ഞു.



























































