കോതമംഗലം: പാനിപ്ര- വടാശ്ശേരി ഗവ.യു പി സ്കൂളിൻറെ 77- മത് വാർഷികം നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . കുട്ടികളുടെ കലാപരിപാടികൾ ‘കലയാട്ടം’ പ്രമുഖ സിനിമ ആർട്ടിസ്റ്റ് ഉണ്ണി എസ് നായർ ഉദ്ഘാടനം ചെയ്തു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള പുരസ്കാരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശാ അജിൻ, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ സാറാമ്മ ജോൺ, ജിജി സജീവ് എന്നിവർ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡംഗം അമൽ വിശ്വം,പൂർവ്വ അധ്യാപക സംഘടന പ്രസിഡന്റ് എസ് എം അലിയാർ, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് ബിനു ഇറമ്പത്ത്, വിരമിച്ച പ്രഥമാധ്യാപികമാരായ ടി .സി. അന്നമ്മ, ജമീല ബീവി.വി.എം, ആതിര സുജിത്, ആതിര ബാലചന്ദ്രൻ, ദിവ്യ എം.ആർ, ബിജു.വി നായർ,സ്കൂൾ ലീഡർ മാസ്റ്റർ സൂരജ് സന്തോഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ അബു സി. പി സ്വാഗതവും, പി ടി എ പ്രസിഡൻറ് അശ്വതി ആനന്ദ് നന്ദിയും പറഞ്ഞു.
