കോതമംഗലം :കോവിഡ്- 19 ന്റെ രണ്ടാം തരംഗത്തിൽ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സമയത്തു ഏറെ ബുദ്ധിമുട്ടുകൾ അനുഭവവിക്കുന്ന വിഭാഗമാണ് അതിഥി തൊഴിലാളികൾ. അതിഥി തൊഴിലാളികളോട് ഉള്ള സർക്കാരിന്റെ കരുതലിന്റെ ഭാഗമായി കോട്ടപ്പടി പഞ്ചായത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. നിയുക്ത എം. എൽ. എ ആന്റണി ജോൺ അതിഥി തൊഴിലാളിക്ക് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ലോക്ക് ഡൌൺ സമയത്തു ആരും പട്ടിണി കിടക്കരുത് എന്നും, അന്യ നാട്ടിൽ നിന്നും ജോലിക്ക് വന്നവരുടെ കാര്യങ്ങളും സർക്കാർ പരിഗണിക്കുന്നതിന്റ ഭാഗമാണ് കിറ്റ് വിതരണം എന്നും നിയുക്ത എം. എൽ. എ കൂട്ടി ചേർത്തു.
കോട്ടപ്പടി പഞ്ചായത്തിൽ നൂറിൽ അധികം കിറ്റുകൾ വിതരണം ചെയ്തു എന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി പറഞ്ഞു. കോതമംഗലം താലൂക്കിൽ മൊത്തത്തിൽ 550 കിറ്റുകൾ ആണ് വിതരണം ചെയ്യുന്നത് . വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, വാർഡ് മെമ്പർ നിതിൻ മോഹനൻ, അമൽ വിശ്വം ,റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ശ്രീ.ഡി.സുരേഷ് കുമാർ,ഡെപ്യൂട്ടി ലേബർ കമ്മീഷണർ ശ്രീ.ആർ.ഹരികുമാർ,ജില്ല ലേബർ ഓഫീസർ(ഇ).ശ്രീ.പി.എം ഫിറോസ്, ലേബർ ഓഫീസർ മുഹമ്മദ് ഷാ എന്നിവർ സന്നിഹിതരായിരുന്നു.