കോട്ടപ്പടി: പ്ലാമുടി -ഊരംകുഴി റോഡിൻ്റെ നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ വിജിലൻസ് ഡയറക്ടർ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. നിർമ്മാണത്തിലെ നിലവാരമില്ലായ്മയും ക്രമക്കേടും ചൂണ്ടിക്കാട്ടി കോട്ടപ്പടി സ്വദേശി നൽകിയ പരാതിയിയെ തുടർന്നാണ് ഉത്തവ്.
2018ൽ നിർമ്മാണം ആരംഭിക്കുമ്പോൾ കണ്ണക്കട മുതൽ ഊരം കുഴി വരെ 16.653 കിലോമീറ്റർ ആയിരുന്ന റോഡ് നിർമ്മാണം പീന്നീട് കണ്ണക്കട മുതൽ ഇരുമലപ്പടി വരെയായി ചുരുക്കുകയായിരുന്നു. നിലവിൽ എഴുപത് ശതമാനത്തോളം നിർമാണം പൂർത്തിയായ റോഡ്. ഈ ഘട്ടത്തിൽ തന്നെ ബി എം ചെയ്ത പല ഭാഗങ്ങളിലും ഇളകിമാറിയ അവസ്ഥയിലാണ്. ഡ്രൈയ്നേജ് നിർമ്മാണത്തിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.