നെല്ലിക്കുഴി : കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി വിദ്യാലയം കൈത്താങ്ങായി. ഓൺലൈൻ സൗകര്യം ലഭ്യമില്ലാതിരുന്നതിനാൽ കുട്ടിക്ക് ആദ്യ ദിവസത്തെ ക്ലാസ്സ് കാണാൻ കഴിഞ്ഞില്ല. തുടർന്ന് സ്കൂളിലെ അധ്യാപകരുടെ സമയോചിതമായ ഇടപെടൽ മൂലം പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സഹായത്താൽ കുട്ടിക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങി നൽകി . കുട്ടിയുടെ വീട്ടിലെത്തി എംഎൽഎ ഫോൺ കുട്ടിക്ക് കൈമാറി.
സ്കൂൾ എച്ച് എം ശ്രീമതി താരാ എ പോൾ,പി ടി എ പ്രസിഡൻറ് എൽദോസ് കരീപ്ര , അധ്യാപകരായ സജി ജോർജ് , എൽദോസ് മാത്യൂസ് , സന്തോഷ് എം വർഗീസ് , ഷാജു , ജിഷാ മാത്യു , നിഷാ ജോയി, റെയ്ന പി ജോൺ , കോതമംഗലം ബി പി സി ശ്രീ. ജ്യോതിഷ് പി , റിസോഴ്സ് അധ്യാപിക ആശ മാനുവൽ എന്നിവർ പങ്കെടുത്തു . സ്കൂളിന്റെ ഈ പ്രവർത്തനത്തെ മാതൃകാപരം എന്ന് എംഎൽഎ അനുമോദിച്ചു. കുട്ടിക്ക് പാഠപുസ്തകവും ബുക്കും ഒരു മാസത്തേക്കുള്ള അവശ്യ സാധനങ്ങളും അധ്യാപകരുടെ നേതൃത്വത്തിൽ നൽകുകയും ചെയ്തു.