Connect with us

Hi, what are you looking for?

CHUTTUVATTOM

എസ്.സി. പ്രമോട്ടർ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.

എറണാകുളം: ജില്ലയിലെ ഐക്കരനാട് , തിരുവാണിയൂർ, കോട്ടപ്പടി , കുട്ടമ്പുഴ , എടക്കാട്ടുവയൽ, ആമ്പല്ലൂർ , മണീട് , മുളന്തുരുത്തി, കാലടി മലയാറ്റൂർ ,ആലങ്ങാട്, പാലക്കുഴ ചേരാനല്ലൂർ പഞ്ചായത്തുകളിലും കളമശ്ശേരി, മരട് , പെരുമ്പാവൂർ, പറവൂർ, തൃക്കാക്കര മുനിസിപ്പാലിറ്റികളിലും കൊച്ചി കോർപ്പറേഷനുകളിലും എസ് സി പ്രൊമോട്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ മൂന്നിന് അഭിമുഖം നടത്തും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിരതാമസക്കാരായ പ്ലസ് ടു അഥവാ തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗക്കാർക്കും എസ്എസ്എൽസി യോഗ്യതയുള്ള 40നും 50നും മധ്യേ പ്രായമുള്ള സാമൂഹ്യ പ്രവർത്തകരായ പട്ടികജാതി വിഭാഗക്കാർക്കും നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കാം.

അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ബന്ധപ്പെടണം. ഫോൺ : 0484 2422256.

You May Also Like

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ്...

NEWS

കോതമംഗലം : കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി...

NEWS

കോതമംഗലം : കോതമംഗലത്ത് പുതുതായി നിർമ്മിച്ച ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.ഹൈറേഞ്ചിന്റെ കവാടമായ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 20245 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലുത്തീറ്റ നൽകി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ പരീത് അധ്യക്ഷത വഹിച്ചു. അച്ഛന്റെ കാന്തി വെള്ളക്കയം ഉദ്ഘാടനം...

NEWS

കോതമംഗലം : താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കി മലമ്പാമ്പുകൾ. വാരപ്പെട്ടി, കോട്ടപ്പടി പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മലമ്പാമ്പുകളെ പിടികൂടിയത്. ഇതിന് മുൻപ് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിൽ നിന്നും മലമ്പാമ്പുകളെ അടുത്തിടെ പിടികൂടിയിരുന്നു....

NEWS

കുട്ടമ്പുഴ: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ മത്സ്യകൃഷിക്ക് അപേക്ഷിച്ചവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു .കുട്ടമ്പുഴ പഞ്ചായത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ വിതരണ ഉദ്ഘാടനം...

NEWS

കോതമംഗലം: ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി 25 -26 പ്രകാരം കർഷക ഗ്രൂപ്പ്‌കൾക്കുള്ള കുറ്റി കുരുമുളക് തൈകളുടെ വിതരണ ഉത്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ കുട്ടമ്പുഴ ഷെൽട്ടറിൽ വച്ച് ഉദ്ഘാടനം...

NEWS

കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ...

NEWS

കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പിണര്‍വൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ...

NEWS

കോതമംഗലം : ഓണത്തോടാനുബന്ധിച്ച് കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നിയാസ് കെ എ & പാർട്ടിയും എറണാകുളം ഇ ഐ & ഐബി യിൽ നിന്നും ലഭിച്ച...

error: Content is protected !!