കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ കൊള്ളിപ്പറമ്പിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 11-ാം വാർഡിലെ കൊള്ളിപ്പറമ്പ് – കലയാംകുളം റോഡ്, ചാമക്കാലപ്പടി – കളമ്പാട്ടുകുടി റോഡ് എന്നീ 2 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളും,കൊള്ളിപ്പറമ്പ് സാംസ്കാരിക നിലയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുമാണ് ആരംഭിച്ചത്. 2 റോഡുകൾക്ക് കൂടി 30 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.പദ്ധതികളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് പ്രസിഡൻ്റ് എം കെ വേണു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എൻ ശശി,പഞ്ചായത്ത് മെമ്പർമാരായ ജോയി അബ്രാഹം,ബിനോയി ജോസഫ്,വി വി സന്തോഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
