കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ കൊള്ളിപ്പറമ്പ് സാംസ്കാരിക നിലയത്തിന് 44 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോട്ടപ്പടി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ കൊള്ളിപ്പറമ്പ് കളിസ്ഥലത്തോട് ചേർന്നുള്ള 11 സെന്റ് സ്ഥലത്താണ് സാംസ്കാരിക നിലയം നിർമ്മിക്കുന്നത്.പ്രദേശവാസികൾക്ക് ഉപയോഗപ്രദമാകുന്ന വിധത്തിൽ ഹാൾ,ലൈബ്രറി റൂം,ഓഫീസ് റൂം,ടോയ്ലറ്റ് സൗകര്യം അടക്കമുള സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് സാംസ്കാരിക നിലയം നിർമ്മിക്കുന്നത്.കോട്ടപ്പടി പഞ്ചായത്തിലെ ഏറ്റവും വലിയ സാംസ്കാരിക നിലയുമായി കൊള്ളിപറമ്പ് സാംസ്കാരിക നിലയം മാറുമെന്നും,ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും എം എൽ എ അറിയിച്ചു.
