കോതമംഗലം: ഭാര്യാ സഹോദരന്റെ വീട്ടിൽ കാറിലെത്തി ആത്മഹത്യാശ്രമം നടത്തിയ വൃദ്ധൻ മരണപ്പെട്ടു. കാലടി നീലീശ്വരം സ്വദേശി കാക്കനാട്ട് ബാബു (65) ആണ് മരണപ്പെട്ടത്. ബാബുവിന്റെ ഭാര്യ നാളുകളായി പിണങ്ങി കോട്ടപ്പടിയിലുള്ള സഹോദരനായ ചിറങ്ങര അനിയുടെ വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ ഇവിടെയെത്തിയ ബാബു മാരുതി വാഗണർ കാർ മുറ്റത്ത് നിറുത്തിയാണ് തീവച്ചത്. തീ പടർന്നതോടെ ഇയാൾ കാറിന് പുറത്തിറങ്ങി ഓടി. സമീപവാസികളാണ് തീയണച്ചത്. സാരമായി പൊള്ളലേറ്റ ബാബുവിനെ കോട്ടപ്പടി പൊലീസ് കോതമംഗലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച രാത്രി ഏഴു മണിയോടെ മരണപ്പെട്ടു . കാർ പൂർണ്ണമായും കത്തിനശിച്ചു. ഭാര്യ ആനന്ദം മകൾ ഐശ്വര്യ.
