കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്ത് ഭരണ സമിതിയുടെ അധികാര ദുർവിനിയോഗത്തിനും കെടുകാര്യസ്ഥതക്കും എതിരെ കോൺഗ്രസ് ചേറങ്ങനാൽ കവലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കോട്ടപ്പടി പഞ്ചായത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സായ വിരിപ്പക്കാട്ട് ചിറ നവീകരണം നടത്തുന്നതിൽ വന്ന കാലതാമസം , സുതാര്യമല്ലാത്ത ഭരണ സമിതിയുടെ നടപടികൾ , എട്ടുമാസക്കാലമായി പഞ്ചായത്ത് സെക്രട്ടറി ഇല്ലാത്ത അവസ്ഥ, ഫയലുകൾ തീർപ്പാക്കാനാകാതെ പദ്ധതികൾ മുടങ്ങുന്നത്, പഞ്ചായത്ത് വാഹനം പ്രിസിഡന്റ് ദുരുപയോഗിക്കുന്നത് തുടങ്ങി നിരവധി ആരോപണങ്ങളാണ് ധർണ്ണയിൽ കോൺഗ്രസ് ആരോപിച്ചത്.
16.56 ലക്ഷം രൂപയുടെ ചിറ നവീകരണം പ്രഹസനമായി തുടരുകയാണെന്ന് ധർണ്ണ ഉൽഘാടനം ചെയ്‌ത മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ വേണു പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് K K സുരേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എം.കെ എൽദോസ് , എ കെ സജീവൻ, എം കെ സുകു, ഷൈമോൾ ബേബി, ഷിജി ചന്ദ്രൻ ,ലിജോ ജോണി, ജിജി സാജു, പി വി മൈതീൻ, സുമേഷ് ശിവറാം തുടങ്ങിയവർ പ്രസംഗിച്ചു.



























































