Connect with us

Hi, what are you looking for?

NEWS

വക്കീൽ ഇല്ലാതെ ഹൈ കോടതിയിൽ വനംവകുപ്പിനെ തറപ്പറ്റിച്ച് കോട്ടപ്പടിക്കാരി മെയ്മോൾ

കോതമംഗലം: വനം വകുപ്പിനെതിരെ, വക്കീൽ ഇല്ലാതെ സ്വന്തമായി ഹൈ കോടതിയിൽ കേസ് വാദിച്ച് വിജയം നേടിയിരിക്കുകയാണ് കോതമംഗലം കോട്ടപ്പടി പ്ലാമുടി സ്വദേശിനിയായ മെയ്മോൾ. ഹർജിക്കാരിയായ മെയ്മോൾക്ക് അർഹതയുള്ള 45ലക്ഷം രൂപയിൽ ആദ്യഗഡുവായി നൽകിയ 22.5ലക്ഷം കഴിച്ചുള്ള തുക രണ്ടാഴ്ചയ്ക്കകം ഹൈക്കോടതിയിൽ കെട്ടിവയ്ക്കാനാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
വന്യജീവിശല്യം കാരണം റിബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം (കെ.ഡി.ആർ. പി) അനുസരിച്ച് വനംവകുപ്പിന് കൈമാറിയ ഭൂമിയുടെ നഷ്ട പരിഹാരത്തിനായി കോതമംഗലം, കോട്ടപ്പടി കുർബാനപ്പാറ പൈനാടത്ത് മെയ്മോൾ പി. ഡേവിസാണ് ഒന്നരവർഷം അഭിഭാഷകരില്ലാതെ നിയമ യുദ്ധം നടത്തിയത്.
കോട്ടപ്പടി കുർബാനപ്പാറ മേഖലയിലെ 155 കുടുംബങ്ങൾക്കൊപ്പമാണ് മെയ്മോളും, ക്യാൻസർ ബാധിതയായ മാതാവ് മോളിയും കൈവശഭൂമി കൈമാറാനുള്ള സന്നദ്ധത അറിയിച്ചത്. എന്നാൽ 2023 ആഗസ്റ്റ് 22ന് നൽകിയ അപേക്ഷയിൽ നടപടിയുണ്ടായില്ല. മറ്റ് അപേക്ഷകർ മടിച്ചുനിൽക്കെ മെയ്മോൾ ഹൈക്കോടതിയെ സമീപിച്ചു. വക്കീൽ ഇല്ലാതെ കേസ് വാദിച്ചു. ഹർജിയിൽ രജിസ്ട്രി കണ്ടെത്തിയ പോരായ്മകൾ എല്ലാം പരിഹരിച്ചുകൊണ്ടായിരുന്നു നിയമ യുദ്ധം.2018ൽ സംസ്ഥാന
സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് റീ ബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം.

വന്യമൃഗശല്യമുള്ള വന പ്രദേശത്ത് താമസിക്കുന്ന, ആദിവാസികൾ അല്ലാത്തവരുടെ ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി.
മൂന്നു മാസത്തിനുള്ളിൽ വനം വകുപ്പ് മുഴുവൻ തുകയും നൽകണമെന്നാണ് ഹൈകോടതി സിംഗിൾ ബെഞ്ച് വിധിച്ചത്. പക്ഷേ, 45ലക്ഷം രൂപയിൽ 22.5 ലക്ഷം നൽകി വനംവകുപ്പ് സ്ഥലം ഏറ്റെട്ടക്കാൻ ശ്രമിച്ചു. ഇതിനെതിരെ മെയ്മോൾ കോടതിയലക്ഷ്യ ഹർജി ഫയൽചെയ്തു. അനുകൂലവിധിയുണ്ടായിട്ടും വനംവകുപ്പ് അത് ലംഘനം നടത്തി. വീണ്ടുംകോടതിയെ മെയ്മോൾ സമിപിച്ചപ്പോൾ, വനംവകുപ്പ് പുന പരിശോധന ഹർജി ഫയൽ ചെയ്തു.അതിനെതിരെ മെയ്മോൾ പോരാടി. ആ അപ്പിൽ ആണ് ഇപ്പോൾ വിജയം കണ്ടത്. മെയ്മോളുടെ ഭൂമിയുടെ കൈവശാവകാശ രേഖകൾ എല്ലാം വനം വകുപ്പിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയ ശേഷം മെയ്മോൾക്ക് തുക കൈപ്പറ്റാം. കോട്ടപ്പടി പ്ലാമുടി കുർബാനപാറ
പരേതനായ ഡേവിസിന്റെയും മോളിയുടേയും മകളാണ് 35 കാരിയായ മെയ്മോൾ. ചരിത്രത്തിലും ആർക്കിയോളജിയിലും ബിരുദാനന്തര ബിരുദവും നെറ്റും പാസായിയിട്ടുണ്ട്.
വന്യമൃഗശല്യമുള്ള കൃഷി ഭൂമിയിൽ പിതാവിന്റെ മരണശേഷം കൃഷിയെ മാത്രം ആശ്രയിച്ച് അമ്മയും മകളും മാത്രമായിരുന്നു താമസം.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

NEWS

കോതമംഗലം: സിപിഎം യുവനേതാവിന്റെ പ്രതിശ്രുത വധുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലി പടിഞ്ഞാറെച്ചാലില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ മാസം മുപ്പതിന് വിവാഹം...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ എൽ ഡി എഫ് തെരത്തെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എം എസ് ജോർജ് അധ്യക്ഷനായി.സി...

NEWS

കോതമംഗലം :കീരം പാറ സെൻ്റ് സ്റ്റീഫൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു . കേരള സ്കൂൾ സംസ്ഥാന കായിക മേള വിജയികളെയും, IT ഓവറോൾ ചാമ്പ്യൻഷിപ്പ്,...

NEWS

കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഖദീജ മുഹമ്മദ്‌ അധ്യക്ഷയായി.സിപിഐ എം ഏരിയ സെക്രട്ടറി എ എ അൻഷാദ്, കെ ബി മുഹമ്മദ്‌, എം...

NEWS

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

error: Content is protected !!