കോതമംഗലം: എം എ കോളേജിൻ്റെ കായിക രംഗത്ത് തുടക്കം കുറിച്ച തൊണ്ണൂറുകളിലെ കായിക താരങ്ങളുടെ കൂട്ടായ്മയായ “എം എ കോളേജ് കാൽപ്പന്ത് കളിക്കൂട്ടം” ഗ്രൂപ്പിൻ്റെ റീ യൂണിയൻ മീറ്റിങ്ങ് കോതമംഗലത്ത് ആധുനിക രീതിയിൽ തയ്യാറാക്കിയിട്ടുള്ള പ്ലേമേക്കർ ടർഫിൽ വച്ച് നടന്നു.സന്തോഷ് ട്രോഫി താരങ്ങളും എം ജി യൂണിവേഴ്സിറ്റി താരങ്ങളും അടങ്ങിയ കാൽപ്പന്ത് കളിക്കൂട്ടം അംഗങ്ങളുടെ പ്രദർശന മത്സരത്തിന് ശേഷം നടന്ന മീറ്റിങ്ങ് മുൻ എം എ കോളേജ് വിദ്യാർത്ഥിയും കോതമംഗലം MLA യുമായ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു.

എം എ കോളേജ് മുൻ കായിക അദ്ധ്യാപകൻ പ്രൊഫ.പി ഐ ബാബു,ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന കായിക അദ്ധ്യാപകൻ ഡോ.മാത്യൂസ് ജേക്കബ് എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.എം എ കോളേജിൻ്റെ അഭിമാനമായ ആൻ്റണി ജോൺ MLA യെ കാൽപ്പന്ത് കളിക്കൂട്ടം പൊന്നാടയണിയിച്ച് ആദരിച്ചു.ഈ ചെറിയ കാലയളവിനുള്ളിൽ സമൂഹത്തിലെ എല്ലാ മേഖലകളിലും ചെയ്തു കൊടുക്കുന്ന സേവനങ്ങൾക്കും സഹായങ്ങൾക്കും എം എ കോളേജ് കാൽപ്പന്ത് കളിക്കൂട്ടം ഗ്രൂപ്പിനെ ചടങ്ങിൽ MLA പ്രത്യേകം അഭിനന്ദിച്ചു.




























































