Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് എസ്.വൈ.എസ്. പാലിയേറ്റീവ് വാഹനം സമര്‍പ്പിച്ചു

എസ്.വൈ.എസ് കോതമംഗലം സോണ്‍ സാന്ത്വന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനം ആന്റണി ജോണ്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു നടിന് സമർപ്പിച്ചു.
കോതമംഗലം സോണ്‍ പരിധിയിലെ കിടപ്പുരോഗികള്‍, നിത്യരോഗികള്‍, അവശരായര്‍ തുടങ്ങിയവര്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കലാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ 11 വര്‍ഷമായി നടത്തിവരുന്ന സാന്ത്വന -ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പാലിയേറ്റീവ് പദ്ധതിയെന്ന് സംഘാടകര്‍ അറിയിച്ചു.

സോണ്‍ പ്രസിഡന്റ് നൂറുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. കോതമംഗലം താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ സാം പോള്‍, നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ നൗഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.ബി നൗഷാദ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ താലൂക്ക് പ്രസിഡന്റ് ഉസ്മാന്‍ അഹ്‌സനി, കേരള മുസ്ലിം ജമാഅത്ത് കോതമംഗലം സോണ്‍ പ്രസിഡന്റ് അബ്ദുല്‍ കരീം മുസ്ലിയാര്‍, സാന്ത്വന സമിതി ചെയര്‍മാന്‍ ഷബീര്‍ സഖാഫി, കോഡിനേറ്റര്‍ സി.എം നവാസ് എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം : ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി കോതമംഗലം ബാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും സംയുക്തമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ വനിതാദിന റാലിയും,പൊതുസമ്മേളനവും,കലാപരിപാടികളും ചേർത്ത്...

CHUTTUVATTOM

കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കിർഫ്) 2025-ൽ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ ആറാം സ്ഥാനം നേടി.കൊച്ചി കാക്കനാട് രാജഗിരി കോളേജിൽ നടന്ന ചടങ്ങിൽ ഉന്നത...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: നഗരവികസനത്തിനും, ആരോഗ്യ മേഖലക്കും ഊന്നല്‍ നല്‍കി കോതമംഗലം നഗരസഭയുടെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിന്‍സ് വര്‍ക്കി അവതരിപ്പിച്ചു. 71,67,100/ രൂപ മൂന്നിരിപ്പും 83,05,47,800/ രൂപ വരവും 84,76,63,900 ചിലവും...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : ജൽ ജീവൻ മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച എളംബ്ലാശ്ശേരി , മാമലക്കണ്ടം കുടിവെള്ള പദ്ധതികൾ നാടിന് സമർപ്പിച്ചു.ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്തിലെ 6, 10,11 വാർഡുകളിൽ 4484...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം:  ഒമ്പതരക്കിലോ കഞ്ചാവുമായി എത്തിയ മൂവർസംഘത്തെ കോതമംഗലം എക്സൈസൈസ് അതിസാഹസികമായി പിടികൂടി. ഇതര സംസ്ഥാനക്കാരായ സമീൻ ഷേഖ്, മമൻ ഷേഖ്, അബിഖുൽ ഇസ്ലാം എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സബിൻ T യുടെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരണം നടന്നു. ആകെ അൻപത്തി അഞ്ച് കോടി രൂപ വരവും അൻപത്തി നാലര കോടി ചെലവും വരുന്ന മിച്ച ബഡ്‌ജറ്റ് ആണ്...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

error: Content is protected !!