കോതമംഗലം : കേരള സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എൽ എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ കെ ടോമി സ്വാഗതവും ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് നന്ദിയും പറഞ്ഞു.നഗരസഭ സെക്രട്ടറി അൻസൽ ഐസക്ക് റിപ്പോർട്ട് അവതരിപ്പിച്ചു.എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ,സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,വിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്,വാർഡ് കൗൺസിലർ ഷിനു കെ എ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി പി എസ് ബാലൻ,ബി ജെ പി നേതാവ് ജയൻ വെട്ടിക്കാടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജനങ്ങളുടെ ആരോഗ്യ ജീവിതം ഉറപ്പാക്കുന്നതിനും,ജീവിത ശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധി സാധ്യതകളും തടയുന്നതിനുമുള്ള മുന്‍കരുതൽ എന്ന നിലയിലുമാണ് 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിച്ച് നഗര്രപാന്ത പ്രദേശങ്ങളില്‍ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ അഥവാ അര്‍ബന്‍ ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററുകള്‍ സ്ഥാപിക്കുവാൻ സര്‍ക്കാര്‍ തിരുമാനിച്ചിട്ടുള്ളത്.ഇതിന്റെ ഭാഗമായി നഗരസഭക്ക് അനുവദിച്ച രണ്ടു കേന്ദ്രങ്ങളില്‍ 25-ാം വാര്‍ഡിലെ വെണ്ടുവഴിയില്‍ സ്ഥാപിച്ചിട്ടുളള കേന്ദ്രമാണ് ഇപ്പോൾ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുളളത്.