കോതമംഗലം : രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീട് പൂർണ്ണമായും തകർന്നു. വാരപ്പെട്ടി പഞ്ചായത്തിൽ പിടവൂരിനു സമീപമാണ് സംഭവം. പിടവൂർ, മംഗലത്ത് ഷമീറിൻ്റെ വീടാണ് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും, മഴയിലും തകർന്നത്. ഷമീറും, കുടുംബവും ആശുപത്രിയിൽ പോയ സമയത്താണ് മരങ്ങൾ വീണ് വീട് തകർന്നത്. അതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. സമീപത്തെ പറമ്പിലെ റബർ മരവും, പ്ലാവുമാണ് വീടിനു മുകളിലേക്ക് കടപുഴകിയത്. ഷീറ്റും, ഓടും ഉപയോഗിച്ച് മേഞ്ഞിരുന്ന വീടിൻ്റെ മേൽക്കൂര പൂർണമായി തകർന്നു. വീട്ടുടമക്ക് അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്ന് വാർഡ് മെമ്പർ KM സെയ്ത് പറഞ്ഞു.
