കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ അറക്കൽ വീട്ടിലെ എ ജെ പ്രിയദർശന്റെ 13 വയസ്സ് പ്രായമുള്ള മകൻ അനന്ത ദർശൻ, കൈകൾ കെട്ടിയിട്ട് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണ കടവിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം വരെയുള്ള കായലിൽ 13-11-2021 ശനിയാഴ്ച നീന്തുകയാണ്. ഇതിനു മുന്നോടിയായി വാരപ്പെട്ടി പഞ്ചായത്ത് കുളത്തിൽ നടന്ന പ്രദർശന നീന്തൽ പരിപാടി ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. കൈകൾ ബന്ധിച്ചാണ് പഞ്ചായത്ത് കുളത്തിൽ കാണികളെ അത്ഭുതപ്പെടുത്തി അനന്ത ദർശൻ പ്രകടനം കാഴ്ചവച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ,വാർഡ് മെമ്പർ ശ്രീകല ടീച്ചർ,സിപിഎം ഏരിയാ കമ്മിറ്റി അംഗം സി മനോജ് നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
