കോതമംഗലം : കോതമംഗലം നഗരമധ്യത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് മുർഖൻ പാമ്പിനെ പിടികൂടി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോതമംഗലം ചെറിയ പള്ളിത്താഴത്ത് വ്യാപാര സ്ഥാപനത്തിൽ കയറിയ മൂർഖൻ പാമ്പിനെ പാമ്പുപിടുത്ത വിദഗ്ധൻ ആവോലിച്ചാൽ സ്വദേശി സി.കെ വർഗ്ഗീസാണ് പിടികൂടിയത്. ചെറിയ പള്ളിത്താഴത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിനകത്ത് കൂടുകൾക്കിടയിൽ ഒളിച്ചിരുന്ന പാമ്പിനെ ജീവനക്കാരാണ് ആദ്യം കണ്ടത്.
സ്ഥാപന ഉടമ കോതമംഗലം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റർ സന്തോഷിൻ്റെ നിർദ്ദേശപ്രകാരം CK വർഗീസ് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. C.K വർഗീസ് പിടികൂടിയ മൂർഖനെ തടിക്കുളം വനപാലകരുടെ സാന്നിദ്ധ്യത്തിൽ ഉൾവനത്തിൽ തുറന്നു വിട്ടു.
