കോതമംഗലം: മുൻസിപ്പൽ പരിധിയിൽ പൂർണ്ണമായും കണ്ടയ്ൻമെൻ്റ് സോണായ ടൗൺ ഏരിയയിൽ വരുന്ന വാർഡുകളിൽ കോവിഡ് ബാധിത പ്രദേശങ്ങളെ മാത്രം തിരിച്ച് മൈക്രോ കണ്ടയ്ൻമെൻ്റ് സോൺ ആക്കുന്നതിന് വേണ്ടിയുള്ള ശുപാർശ ആരോഗ്യ വകുപ്പ് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചു. ഈ ശുപാർശയിൽ ഉത്തരവ് ആകുന്നത് വരെ ഓഗസ്റ്റ് 26ന് ചേർന്ന യോഗ തീരുമാനങ്ങൾ തുടരുവാൻ തീരുമാനമാനിച്ചതായും ആൻറണി ജോൺ MLA അറിയിച്ചു.
