കോതമംഗലം: മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റിയിൽ നഗര വഴിയോര വിപണി ആരംഭിച്ചു. പദ്ധതി കോതമംഗലത്ത് ആൻ്ററണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡൻ്റ് പി.എ.എം ബഷീർ ആദ്യവിൽപ്പന നിർവ്വഹിച്ചു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു പദ്ധതി വിശദീകരണം നടത്തി.
കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതും, നേരിട്ടുള്ള വിപണനത്തിന് സഹായകരമാകുന്നതുമായ പദ്ധതിയാണ് നഗര വഴിയോര വിപണി. കർഷകരോ കർഷക കൂട്ടായ്മകളോ ഫാം ഫ്രഷ് ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിച്ച് വിൽപ്പന നടത്തുന്നു. മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളിലാണ് പദ്ധതി. ബോക്കിലെ മറ്റു കൃഷിഭവനുകളെയും ബന്ധപ്പെടുത്തിയാണ് വിപണി പ്രവർത്തിക്കുക.
ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നിസമോൾ ഇസ്മയിൽ, മുനിസിപ്പൽ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി.തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കെക്കര, കൗൺസിലർ ഷിബു കുര്യാക്കോസ്, കൃഷി ഓഫീസർമാരായ ജാസ്മിൻ തോമസ്, ജിജി ജോബ്, മനോജ്, അനീഫ, ആത്മ ബി.ടി.എം രഞ്ജിത് തുടങ്ങിയവരും പങ്കെടുത്തു. കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഇ.പി സാജു നന്ദി അറിയിച്ചു.