കോതമംഗലം : കോതമംഗലത്ത് നിയന്ത്രണം വിട്ട കാർ എതിർവശത്തെ തട്ടുകടയിലേക്ക് പാഞ്ഞുകയറി. ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. കോതമംഗലം ടൗണിൽ കുരുർ പാലത്തിന് സമീപം വളവിൽ വച്ചാണ് കാർ നിയന്ത്രണം വിട്ടത്. നിയന്ത്രണം വിട്ട കാർ അടഞ്ഞുകിടന്നിരുന്ന തട്ടുകട തകർത്താണ് നിന്നത്. ഇവിടെ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു. തട്ടുകട പൂർണമായും തകർന്നു. പട്ടണത്തിലെ ഏറ്റവും തിരക്കേറിയ റോഡിലാണ് അപകടം സംഭവിച്ചതെങ്കിലും കാൽനടയാത്രികരും, മറ്റ് വാഹനങ്ങളും അപകടത്തിൽപ്പെടാതെ രക്ഷപെടുകയായിരുന്നു.