കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും കോതമംഗലം – തോപ്രാംകുടി – എറണാകുളം റൂട്ടിൽ പുതിയ കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കോതമംഗലത്ത് നിന്നും രാവിലെ
8.30 ന് ആരംഭിച്ച് കോഴിപ്പിള്ളി – അടിവാട് – പോത്താനിക്കാട് – പൈങ്ങോട്ടൂർ – വണ്ണപ്പുറം – വെൺമണി – ചേലച്ചുവട് – കരിമ്പൻ – ചെറുതോണി – തങ്കമണി വഴി ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തോപ്രാംകുടിയിൽ എത്തിച്ചേരുകയും,തോപ്രാംകുടിയിൽ നിന്നും തിരിച്ച് അതേ റൂട്ടിൽ സഞ്ചരിച്ച് 7.45 PM ന് എറണാകുളത്തെത്തി എറണാകുളത്ത് നിന്നും 8.15 PM ന് തിരിച്ച് പുറപ്പെട്ട് 10.30 PM ന് കോതമംഗലം ഡിപ്പോയിൽ അവസാനിക്കുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. ബസ്സിന്റെ ആദ്യ സർവ്വീസ് നാളെ (27/01/2021 ബുധൻ) രാവിലെ 8.30 ന് കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു.
