കോതമംഗലം : തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ നിന്നും എം. ഡി. എസ് ഓർത്തോ ഡോണ്ടിക്സ് പരീക്ഷയിൽ യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് നേടിയ ഡോ. അരുൺ ബോസ്‌കോ ജെറാൾഡ്, ബി. ഡി. എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഡോ. രേണു ജഗൻ, ഡോ. ഗോപിക കെ. ആർ എന്നിവരെ ആദരിച്ചു. ഇതോടൊപ്പം 13-മത് എം. ഡി. എസ് ബാച്ചിന്റെ ഇൻഡക്ഷൻ പ്രോഗ്രാമും നടത്തി. മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർകിനോസ് ക്യാൻസർ ഹെൽത്ത് കെയർ മെഡിക്കൽ ഡയറക്ടർ പ്രൊഫ. ഡോ. മോനി എബ്രഹാം കുര്യാക്കോസ് ഉത് ഹാടനം ചെയ്തു. മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
എം. ബി. എം. എം അസോസിയേഷൻ സെക്രട്ടറി അഡ്വ. സി. ഐ. ബേബി, ട്രെഷറർ പി. പി. എൽദോസ്, പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, മാർ ബേസിൽ ട്രസ്റ്റ് ചെയർമാൻ എം. എസ്. എൽദോസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ലിമി എബ്രഹാം, ഡോ. മജോ അമ്പൂക്കൻ, ഡോ. ശങ്കർ വിനോദ്, പി. റ്റി. എ. പ്രധിനിധി അനീഷ് പോൾ, യൂണിയൻ ചെയർമാൻ ജെറിൻ ജോണി ഡോ. ഗായത്രി ജി. എന്നിവർ പ്രസംഗിച്ചു. ഡോ. അരുൺ ബോസ്‌കോ ജെറാൾഡ്, ഡോ. രേണു ജഗൻ, ഡോ. ഗോപിക കെ. ആർ എന്നിവർ മറുപടി പ്രസംഗം നടത്തി.
