കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെ വരുന്നതാണ് രണ്ടാം റീച്ച്.ഒന്നാം പിണറായി സർക്കാരിന്റെ 2019-20 സംസ്ഥാന ബഡ്ജറ്റിൽ രണ്ട് റീച്ചുകളിലായിട്ടുള്ള ന്യൂ ബൈപ്പാസ് നിർമ്മാണത്തിന് 14.5 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതിൽ ആദ്യ റീച്ചായിട്ടുള്ള തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്ന റീച്ചിലെ 4.5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. തുടർന്നുള്ള രണ്ടാം റീച്ചിലെ കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെ വരുന്ന പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങളാണ് 10 കോടി രൂപ ചെലവഴിച്ചു കൊണ്ട് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ വിലയിരുത്തി.പൊതുമരാമത്ത് മുവാറ്റുപുഴ റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധു പോൾ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്റോ വി പി,അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ് എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
