കോതമംഗലം : കോതമംഗലം താലൂക്കിൽ കോവിഡ് 19 വ്യാപനം തടയുന്നതിനും,കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുമായി നിയമിക്കപ്പെട്ടിട്ടുള്ള സെക്ട്രൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം ആരംഭിച്ചു. തുടർ നടപടികളെ സംബന്ധിച്ച് ആൻ്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്, എൽ ആർ തഹസിൽദാർ നാസർ കെ എം,താലൂക്കിലെ 13 സെക്ട്രൽ മജിസ്ട്രേറ്റുമാരും,പോലീസ് അധികാരികളും പങ്കെടുത്തു.
വ്യാപാര സ്ഥാപനങ്ങളും,ജനങ്ങളും കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് പോലീസ് സഹായത്തോടു കൂടി സെക്ട്രൽ മജിസ്ട്രേറ്റുമാർ പ്രവർത്തിച്ചു വരുന്നത്.
നിയന്ത്രണങ്ങൾ ലംഘിക്കുന്ന വ്യാപാര സ്ഥാവനങ്ങൾക്കെതിരെയും, ആൾകൂട്ടങ്ങൾക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്യുകയും, പിഴയടപ്പിക്കുകയും ചെയ്യുന്നതായി യോഗത്തിൽ വിശദീകരിച്ചു.മാസ്ക് ധരിക്കാത്തവർക്കെതിരെയും നടപടികൾ സ്വീകരിച്ചു വരുന്നു.വരും ദിവസങ്ങളിൽ സെക്ട്രൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം കൂടുതൽ ഊർജ്ജിതപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.