കോതമംഗലം: പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അശരണരും റേഷൻ കടകളിൽ നേരിട്ടെത്തി ഭക്ഷ്യ ധാന്യങ്ങൾ വാങ്ങാൻ കഴിയാത്തതുമായ കുടുംബങ്ങളിലേക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ റേഷൻ ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കുന്ന ” ഒപ്പം പദ്ധതി ” യ്ക്ക് കോതമംഗലം താലൂക്കിൽ തുടക്കമായി.താലൂക്ക് തല ഉദ്ഘാടനം പുന്നേക്കാട് എ ആർ ഡി നമ്പർ 14-ാം റേഷൻകടയിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോമി തെക്കേക്കര,പഞ്ചായത്ത് മെമ്പർമാരായ വി സി ചാക്കോ,ബേസിൽ ബേബി,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇ പി രഘു,അഡ്വക്കേറ്റ് കെ എസ് ജ്യോതികുമാർ,താലൂക്ക് സപ്ലൈ ഓഫീസർ മുരളീധരൻ ടി കെ,അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
