കോതമംഗലം: കോതമംഗലം താലൂക്കിലെ മുഴുവൻ റേഷൻ കടകളിലും റേഷൻ വിതരണം സുഗമമായി നടക്കുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ആൻ്റണി കോൺMLA അറിയിച്ചു.കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വരുന്ന റേഷൻ വിതരണത്തിൽ റേഷൻ കാർഡ് നമ്പർ അടിസ്ഥാനത്തിൽ വിതരണം നടത്താനുള്ള നിർദ്ദേശം പല റേഷൻ കടകളിലും ലംഘിച്ചതും . റേഷൻ കാർഡ് പോർട്ടബിൾ സംവിധാനമുള്ളതിനാൽ കാർഡ് ഉടമകൾക്ക് ഏത് കടയിൽ നിന്നും സാധനം വാങ്ങാൻ സാധിക്കുന്നതിനാൽ പെട്ടെന്ന് ചെന്ന് വാങ്ങാൻ സൗകര്യമുള്ള കടകളിൽ ആളുകൾ എത്തിയതും ചിലറേഷൻ കടകളിൽ വലിയ തിരക്ക് അനുഭവപ്പെടുകയും ഇതിൻ്റെ ഭാഗമായി ചില കടകളിൽ സ്റ്റോക്ക് പെട്ടെന്ന് കറയുവാൻ ഇടയാവുകയും ചെയ്തിരുന്നു. ഇത് പരിഹരിക്കുവാൻ ഇന്നലെ രാത്രി തന്നെ നടപടി തുടങ്ങുകയും, ഇന്ന് രാവിലെ മുതൽ എല്ലാ കടകളിലും സ്റ്റോക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് മുതൽ റേഷൻ കാർഡ് നമ്പർ അടിസ്‌ഥാനത്തിൽ മാത്രം വിതരണം നടത്തുന്നതിനു വേണ്ട കർശന നിർദേശവും നൽകിയിട്ടുണ്ട്. റേഷൻ കാർഡ് നമ്പർ അടിസ്ഥാനമാക്കിയുള്ള ആദ്യഘട്ട വിതരണം ഏപ്രിൽ 5 വരെ ആണെങ്കിലും ഈ മാസം 30 വരെ റേഷൻ വാങ്ങാൻ അനുവദിക്കുന്നതിനാൽ ആരുടെയും റേഷൻ വിഹിതം നഷ്ടപ്പെടുകയുമില്ല.
ഏപ്രിൽ 21 ന് ശേഷം അന്ത്യോദയ അന്നയോജന കാർഡുകൾക്കും മുൻഗണനാ കാർഡുകൾക്കും ആളൊന്നിന് 5 കിലോ അരിവീതം വീണ്ടും സൗജന്യമായി വിതരണത്തിന് എത്തുന്നുണ്ട്. റേഷൻ വിതരണം സുഗമമായി നടക്കുന്നതിന് എല്ലാ വിധത്തിലുള്ള നടപടികളും സ്വീകരിച്ചു വരുന്നതായും MLA അറിയിച്ചു.