കോതമംഗലം: കോതമംഗലം താലൂക്കിൽ 32 പേർക്കു കൂടി പട്ടയം അനുവദിക്കുവാൻ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഇന്ന്(27/01/2020)ചേർന്ന താലൂക്ക് ലാന്റ് അസൈൻമെന്റ് കമ്മിറ്റിയിലാണ് 4 വില്ലേജുകളിൽ നിന്നും 32 അപേക്ഷകൾക്ക് തീരുമാനമായത്. കുട്ടമ്പുഴ വില്ലേജ് 23,ഇരമല്ലൂർ വില്ലേജ് 2,കീരംപാറ വില്ലേജ് 4,കുട്ടമംഗലം വില്ലേജ് 3 എന്നിങ്ങനെ 4 വില്ലേജുകളിൽ നിന്നുള്ള അപേക്ഷകളാണ് കമ്മിറ്റി അംഗീകരിച്ചത്. ഇതിനു മുമ്പ് കൂടിയ 2 കമ്മിറ്റികളിലായി 103 പേരുടെ അപേക്ഷകൾ കമ്മിറ്റി അംഗീകരിച്ചിരുന്നു. യോഗത്തിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലൂ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,കവളങ്ങാട് പഞ്ചായത്ത് മെമ്പർ ജോബി ജേക്കബ് തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,എൽ എ തഹസിൽദാർ എം ഡി ലാലൂ,കെ കെ ശിവൻ,എം കെ രാമചന്ദ്രൻ,കെ എം ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

You must be logged in to post a comment Login