കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ റവന്യൂ മന്ത്രി കെ രാജൻ പട്ടയങ്ങൾ വിതരണം ചെയ്തു.539 പട്ടയങ്ങളിൽ 105 പട്ടയങ്ങൾ കോതമംഗലം മണ്ഡലത്തിൽ വിതരണം ചെയ്തു.പട്ടയ മേളയിൽ ആന്റണി ജോൺ എം എൽ എ ഉൾപ്പെടെ പങ്കെടുത്തു.
