കോതമംഗലം: കോതമംഗലം താലൂക്കിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. താലൂക്കിൽ എണ്ണായിരത്തിലധികം കിറ്റുകളാണ് തയ്യാറാക്കുന്നത്.
ഒരു കിലോ പഞ്ചസാര,500 മില്ലി വെളിച്ചെണ്ണ,500 ഗ്രാം ചെറുപയർ,250 ഗ്രാം തുവരപ്പരിപ്പ്,100 ഗ്രാം വീതം തേയില,മുളകുപൊടി,മഞ്ഞൾ പൊടി,ഒരു കിലോ ശബരി,പൊടിയുപ്പ്,180 ഗ്രാം സേമിയ/180 ഗ്രാം പാലട/500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്,50 ഗ്രാം കശുവണ്ടിപ്പരിപ്പ്,ഒരു പാക്കറ്റ്(20 ഗ്രാം)ഏലക്ക,50 മില്ലി നെയ്യ്,100 ഗ്രാം ശർക്കര വരട്ടി/ഉപ്പേരി,ഒരു കിലോ ആട്ട,ഒരു ശബരി ബാത്ത് സോപ്പ് എന്നീ സാധനങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉണ്ടാവുക.
മുൻ മാസങ്ങളിലേതുപോലെ എ എ വൈ,മുൻഗണന,മുൻഗണനേതര സബ്സിഡി,മുൻഗണനേതര നോൺ സബ്സിഡി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണം നടക്കുക.