കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ ആയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കോതമംഗലം താലൂക്കിൽ നിന്നുള്ള ഒഡീഷ സംസ്ഥാനക്കാരായ 35 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ഒഡീഷയിലെ വിവിധ ജില്ലകളിൽ നിന്നുള്ള 35 അതിഥി തൊഴിലാളികളാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്ന് നാട്ടിലേക്ക് മടങ്ങിയത്.കോതമംഗലത്ത് നിന്നും കെ എസ് ആർ ടി സി ബസ്സിലാണ് ഇവരെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.റെയിൽവേ സ്റ്റേഷനിലും ഇവർക്കാവശ്യമായ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾക്ക് ഘട്ടം ഘട്ടമായി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ എർപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
