കോതമംഗലം: കോതമംഗലം താലൂക്കിൽ നേര്യമംഗലം,കുട്ടമംഗലം വില്ലേജുകളിലായി 36 പട്ടയങ്ങൾ വിതരണം ചെയ്തു. ആൻ്റണി ജോൺ എം എൽ എ പട്ടയങ്ങൾ വിതരണം ചെയ്തു. കുട്ടമംഗലം വില്ലേജിലെ 20 പേർക്കും,നേര്യമംഗലം വില്ലേജിലെ 16 പേർക്കുമാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്,എൽ ആർ തഹസിൽദാർ കെ എം നാസർ,ഡെപ്യൂട്ടി തഹസിൽദാർ പി എം അബ്ദുൾ സലാം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
