Connect with us

Hi, what are you looking for?

NEWS

ലഹരി; മുഖം നോക്കാതെ നിയമ നടപടികളുമായി മുന്നോട്ടു പോകണമെന്ന് താലൂക്ക് വികസന സമിതി.

കോതമംഗലം: മയക്കു മരുന്ന് വ്യാപനതിനെതിരായി നിലവിൽ എടുത്തു കൊണ്ടിരിക്കുന്ന എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങളും നിയമ നടപടികളും കർശനമായി മുന്നോട്ടു കൊണ്ടു പോകണമെന്ന് താലൂക്ക് വികസന സമിതി. കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടന്നു.കോതമംഗലത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു മാസക്കാലത്തെ ക്യാമ്പയ്ൻ കോതമംഗലത്തെയെല്ലാ മേഖലയിലും സജീവമായി സംഘടിപ്പിക്കാൻ സാധിച്ചതായി യോഗം വിലയിരുത്തി. ക്യാമ്പയ്നിൽ പങ്കാളികളായ എല്ലാവർക്കും യോഗത്തിൽ എം എൽ എ പ്രത്യേകം നന്ദി രേഖപ്പെടുത്തി.തുടർ പ്രവർത്തനങ്ങളിലും എല്ലാവരുടെയും സജീവപങ്കാളിത്തം ഉണ്ടാകണമെന്നും എം എൽ എ അഭ്യർത്ഥിച്ചു. വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ കോതമംഗലത്തെ എക്സൈസ്,പോലീസ് ഡിപ്പാർട്ടുമെൻ്റുകൾ സ്വീകരിക്കുന്ന നടപടികളെ എം എൽ എ യോഗത്തിൽ അഭിനന്ദിച്ചു.

മുഖം നോക്കാതെ കൂടുതൽ കാര്യക്ഷമമായി തന്നെ എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങളും നിയമ നടപടികളും മുന്നോട്ടു കൊണ്ടു പോകുന്നതിനും താലൂക്ക് വികസന സമിതി നിർദേശിച്ചു. റവന്യൂ, പൊതുമരാമത്ത്,ദേശീയ പാത,വനം,വാട്ടർ അതോറിറ്റി,കെ എസ് ഇ ബി,കെ എസ് ആർ ടി സി,പെരിയാർവാലി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.

വാരപ്പെട്ടി പഞ്ചായത്ത്‌ പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരന്‍ നായര്‍,ജില്ലാ പഞ്ചായത്ത്‌ അംഗം റാണിക്കുട്ടി ജോര്‍ജ്ജ്‌,മുവാറ്റുപുഴ എം എല്‍ എ പ്രതിനിധി അഡ്വക്കേറ്റ് അജ്യു മാത്യൂ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ,ഭൂരേഖ തഹസില്‍ദാര്‍ നാസര്‍ കെ എം,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....