Connect with us

Hi, what are you looking for?

NEWS

നവീകരിച്ച കോതമംഗലം താലൂക്ക് ആശുപത്രി ഓ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ജനുവരി 10 ന്.

കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിൽ 2.18 കോടി രൂപ മുടക്കി നവീകരിച്ച ഓ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ജനുവരി 10 ഞായറാഴ്ച 3 മണിക്ക് ബഹു: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവ്വഹിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളടക്കം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ ദൈനം ദിനം ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഓ പി രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി 2.18 കോടി രൂപ മുടക്കി നവീകരിച്ചത്.

നിലവിലുള്ള ഓ പി പുതുക്കി നിർമ്മിച്ചതോടൊപ്പം പുതുതായി ഓ പി റൂമുകൾ നിർമ്മിച്ചുമാണ് ഓ പി നവീകരണം പൂർത്തിയാക്കിയത്. ആദിവാസികളടക്കം സാധാരണക്കാരായ നൂറ് കണക്കിന് ആളുകൾ നിത്യേന ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ ഓ പി ബ്ലോക്കിൽ നിലവിൽ വലിയ വീർപ്പുമുട്ടലുകളായിരുന്നു നേരിട്ടിരുന്നത്. ഇതിനു പരിഹാരമെന്ന നിലയിൽ നിലവിലെ ഓ പി ബ്ലോക്കിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ ആശുപത്രിയിൽ നടപ്പിലാക്കിയത്. ഫാർമസിയിലും,ലാബിലും,ഓ പി യിലും വരുന്ന ആളുകൾക്ക് വിശ്രമിക്കുന്നതിനു വേണ്ടി വെയിറ്റിങ്ങ് ഏരിയകൾ ഇതിന്റെ ഭാഗമായി നിർമ്മിച്ചു. ഓ പി റൂമുകൾ പുതുക്കി പണിഞ്ഞതിനോടൊപ്പം തന്നെ പുതിയ ഓ പി റൂമുകളും നിർമ്മിച്ചു. ടൈൽ വിരിച്ച് പെയ്ന്റിങ്ങ് ചെയ്ത് മനോഹരമാക്കിയാണ് പുതിയ ഓ പി റൂമുകൾ നിർമ്മിച്ചത്.അതോടൊപ്പം തന്നെ ലാബും അത്യാധുനിക രീതിയിൽ നവീകരിച്ചിട്ടുണ്ട്.

ലാബ് സെന്ററുകൾ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരുന്ന തരത്തിൽ മോഡിഫൈ വരുത്തി,ഓ പി യിൽ എത്തുന്നവർക്ക് വിശ്രമമുറിയിൽ കുടിവെള്ള മടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ നിലവിൽ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ആർ എസ് ബി വൈ ആരോഗ്യ ഇൻഷുറൻസ് കൗണ്ടറും,സ്കിൻ ഓ പി യും താഴത്തെ നിലയിലേക്ക് മാറ്റി ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ്,അത്യാധുനിക രീതിയിലുള്ള ഇന്റൻസീവ് കെയർ യൂണിറ്റ്,ഒഫ്താൽമോളജി തിയറ്റർ,ക്യാഷ്വാലിറ്റി ബ്ലോക്ക്,ഹൈടെക് ലാബ് അടക്കം 17 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായും എം എൽ എ പറഞ്ഞു.

താലൂക്ക് ആശുപത്രിയുടെ ചരിതത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും, താലൂക്ക് ആശുപത്രിയുടെ സ്ട്രക്ചർ കൂടി നവീകരിച്ച് അത്യാധുനിക സൗകര്യങ്ങളോട് കൂടി സ്വകാര്യ ആശുപത്രികളോട് കിട പിടിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുന്നതെന്നും, സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് വേഗത്തിൽ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും എം എൽ എ മുൻപ് വ്യക്തമാക്കിയിരുന്നു.

cpluskey.com

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം:  ഒമ്പതരക്കിലോ കഞ്ചാവുമായി എത്തിയ മൂവർസംഘത്തെ കോതമംഗലം എക്സൈസൈസ് അതിസാഹസികമായി പിടികൂടി. ഇതര സംസ്ഥാനക്കാരായ സമീൻ ഷേഖ്, മമൻ ഷേഖ്, അബിഖുൽ ഇസ്ലാം എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സബിൻ T യുടെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരണം നടന്നു. ആകെ അൻപത്തി അഞ്ച് കോടി രൂപ വരവും അൻപത്തി നാലര കോടി ചെലവും വരുന്ന മിച്ച ബഡ്‌ജറ്റ് ആണ്...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: അടിവാട്-കുത്തുകുഴി പൊതുമരാമത്ത് റോഡില്‍ മാരമംഗലത്ത് കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയില്‍. പെരിയാര്‍വാലി ചെറിയ കനാല്‍ കുറുകെ കടക്കുന്നതിനായുള്ള കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്ന നിലയിലും അടിഭാഗത്ത് കോണ്‍ക്രീറ്റ് പൊളിഞ്ഞു കമ്പികള്‍ പുറത്തേക്കു തള്ളിയ അവസ്ഥയിലുമാണ്....

NEWS

കോതമംഗലം :”കുടിയൊഴിപ്പിക്കാൻ വരുന്ന സ്‌ക്വാഡുകരെ പേടിച്ച്, അടുപ്പത്ത് വെച്ച കഞ്ഞി വാങ്ങി തലയിൽ ചുമന്ന്, ആ ചൂട് പോലും വകവെക്കാതെ കാടിനുള്ളിലേക്ക് ഓടി ഒളിച്ച കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്ന് സ്വന്തം മണ്ണാണെന്ന...

CHUTTUVATTOM

കോതമംഗലം :ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസ്(48)നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതി...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

കോതമംഗലം :കഴിഞ്ഞ 10 വർഷത്തിൽ കോതമംഗലത്ത് സാധ്യമായത് വികസന വിപ്ലവമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കോതമംഗലത്തെ അയ്യങ്കാവ് ഗവ. ഹൈസ്ക്കൂളിൽ സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: 7 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച ഊന്നുകൽ-വെങ്ങല്ലൂർ റോഡ് നാടിന് സമർപ്പിച്ചു. ഉദ്ഘാടനം വ്യവസായം, നിയമം, വാണിജ്യം,കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു .ആന്റണി ജോൺ എം...

CHUTTUVATTOM

കോതമംഗലം : 5 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച കോതമംഗലം – അടിവാട് റോഡിന്റെയും അടിവാട് ടൗണിലെ ഡ്രൈനേജ് നിർമ്മാണ പൂർത്തീകരണത്തിന്റെയും ഉദ്ഘാടനം വ്യവസായം, നിയമം, വാണിജ്യം,കയർ വകുപ്പ് മന്ത്രി...

error: Content is protected !!